മാവേലിക്കര: പൊലീസിനെ സ്വാധീനിച്ച് അഭിമന്യു വധക്കേസിലെ യഥാർത്ഥ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ രക്ഷപെടുത്താൻ സി.പി.എം ആസുത്രിതശ്രമം നടത്തുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.
കേസിൽ തുടക്കം മുതൽ രാഷ്ട്രിയം കലർത്തി സിപിഎമ്മിന് ചുളുവിൽ രക്തസാക്ഷിയെ സ്യഷ്ടിക്കാനുള്ള ഗൂഢ ഉദ്ദേശം ജനങ്ങൾ മനസിലാക്കിയ സാഹചര്യത്തിൽ പ്രതിപട്ടികയിലുള്ള അരുൺ കുമാർ ഉൾപ്പെടെയുള്ള ഡി. വൈ. എഫ്. ഐ പ്രവർത്തകരെ പൊലീസിനെ സ്വാധീനിച്ച് രക്ഷപെടുത്തുവാനും നിരപരാധികളായ സംഘപരിവാർ പ്രവർത്തകരെ കള്ള കേസിൽ കുടുക്കാനുമുള്ള ആസൂത്രിത ശ്രമമാണ് സി.പി.എം നടത്തുന്നത്.
വള്ളികുന്നം പൊലിസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറിമാരായ ഹരീഷ് കാട്ടൂർ, അഡ്വ.കെ.വി.അരുൺ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ, മുൻ സംസ്ഥാന സമിതിയംഗം എസ്. ഉണ്ണികൃഷ്ണൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറിമാരായ പീയൂഷ് ചാരുംമൂട്, ബി.അനിൽകുമാർ, കെ.ആർ. പ്രദീപ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാജേന്ദ്രനാഥ്, വള്ളികുന്നം കിഴക്ക് പടിഞ്ഞാറ് ഏരിയാ കമ്മറ്റി പ്രസിഡന്റുമാരായ ജയിംസ് വള്ളികുന്നം, ഷാജി വട്ടക്കാട് എന്നിവർ ആവശ്യപ്പെട്ടു.