ആലപ്പുഴ: ജില്ലയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചതായി ഡി.സി.സി പ്രസിഡന്റ് എം ലിജു അറിയിച്ചു. കൊവിഡിനെതിരെയുള്ള യൂദ്ധത്തിന്റെ ഭാഗമായി കൂടുതൽ ജനങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്നും നാട്ടിൽ കൃത്യമായി പ്രവർത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങളെ പിന്തുണയ്ക്കാനാണ് കൺട്രോൾ റൂം ആരംഭിച്ചതെന്നും ലിജു പറഞ്ഞു. ഡോ. ജോർജ് എം സ്രാമ്പിക്കൽ, അമ്പിളി ഭാസ് എന്നിവർ കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഡോക്‌ടേഴ്‌സ് ഓൺ കോളിൽ. മാനസി​ക ആരോഗ്യ വിഭാഗത്തിലെ ഡോ. ലിഖിൻ (8921679483), ശ്വാസകോശ വിഭാഗത്തിലെ ഡോ. പി എസ്. ഷാജഹാൻ (9447208815), ശിശു രോഗ വിഭാഗത്തിലെ ഡോ. ഷബീബ് പി.കെ (9447628585), ഡോ. സച്ചിൻ മാത്യു ജോസ്(9074175648), അസ്ഥിരോഗ വിഭാഗത്തിലെ ഡോ. ജോർജ് എം സ്രാമ്പിക്കൽ(9787404313), ഡോ. അഹമ്മദ് ഷബീർ (9656035256), ഇ.എൻ ടി. വിഭാഗത്തിലെ ഡോ. വികാസ് വിജയൻ( 9562427155) എന്നീ ഡോക്ടർമാരുടെ സേവനങ്ങൾ വൈകിട്ട് 4 മണിമുതൽ 6 വരെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ലിജു പറഞ്ഞു.