തുറവൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് പഞ്ചായത്ത് 12-ാം വാർഡ് മേനാശേരി മംഗലത്തുപടിഞ്ഞാറെ നികർത്തിൽ പ്രസാദിന്റെയും സിന്ധുവിന്റെയും മകൻ വിമൽ പ്രസാദ് (23) ആണ് മരിച്ചത്.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പട്ടണക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.സഹോദരൻ: വിഷ്ണുപ്രസാദ്.