അലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ നഗരസഭയിൽ അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാൻ സൗകര്യമൊരുക്കി. നഗരസഭയുടെ വെബ്സൈറ്റായ www.alappuzhamunicipality.in എന്ന സൈറ്റിൽ കയറി അപേക്ഷ/ പരാതി എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്താൽ മതിയാവും. ജനന മരണ സർട്ടിഫിക്കറ്റുകൾ, ബിൽഡിംഗ് പെർമിറ്റ് തുടങ്ങി ഒട്ടുമിക്ക സേവനങ്ങളും ഈ സൈറ്റുവഴി ചെയ്യാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇവ പരിശോധിച്ച് അപേക്ഷകന്റെ മൊബൈൽ ഫോൺ, ഇ-മെയിൽ വഴി മറുപടി നൽകും. നിലവിലെ സാഹചര്യത്തിൽ ഇ- സേവനങ്ങൾ ഉപയോഗിക്കണമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.