tv-r

അരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ട് മാസത്തോളമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. എഴുപുന്ന പഞ്ചായത്ത് മൂന്നാം വാർഡിൽ വടക്കേ ചക്കനാട്ട് ശിവൻ (55) ആണ് മരിച്ചത്. തുറവൂർ - കുമ്പളങ്ങി റോഡിൽ എഴുപുന്ന രേഖ സിനിമാ തിയേറ്ററിന് വടക്കുവശം ഫെബ്രുവരി 28ന് രാവിലെ 11.30നായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ്ആശുപത്രിയിൽ ഐ .സി യു വിൽ കഴിയവേ ഇന്നലെ പുലർച്ചെ മരിച്ചു.കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: വള്ളി. മക്കൾ: ശരണ്യ, ശ്യാമിലി. മരുമകൻ: സുനിൽ.