tv-r

തുറവുർ: കളരിക്കൽ മഹാദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി ഗോപിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറി. 27ന് ആറാട്ടോടെ സമാപിക്കും. മൂന്നാം ഉത്സവ ദിനമായ ഇന്ന് രാവിലെ 6.30 ന് മകം തൊഴൽ. വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 7.30 ന് ചേർത്തല വനദുർഗ ഭജൻസിന്റെ ദേവ സംഗീതലഹരി നാമജപ ആരാധന. രാത്രി 9 ന് വിളക്ക് .23 ന് രാത്രി 7.30 ന് ഡാൻസ് ,24 ന് വൈകിട്ട് 6.30ന് സർപ്പം പാട്ട് ,രാത്രി 7.30 ന് ഭക്തിഗാനമേള,8.30 ന് വിളക്കിനെഴുന്നള്ളത്ത്, തിരിപിടിത്തം .25 ന് വൈകിട്ട് 5.30ന് പട്ടും താലിയും ചാർത്ത് .രാത്രി 8 ന് നൃത്തം. പുനഃപ്രതിഷ്ഠാ വാർഷികദിനമായ 26 ന് പള്ളിവേട്ട ഉത്സവം .രാവിലെ 11.30 ന് നാരായണീയപാരായണം. വൈകിട്ട് 4.30ന് മുഴുക്കാപ്പ് ചാർത്തൽ, രാത്രി 8.30 ന് കൊച്ചിൻ നാട്ടരങ്ങിന്റെ നാടൻപാട്ട് ദൃശ്യാവിഷ്കാരം. 27 ന് രാവിലെ 6.30 ന് ആറാട്ട്