ഹരിപ്പാട്: എസ് എൻ ഡി പി യോഗം 4021-ാം നമ്പർ ശാഖായോഗം ഊട്ടുപറമ്പ്, കരുവാറ്റാ വടക്ക് ഗുരുദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ധ്വജത്തിന്റെ ആധാരശിലാസ്ഥാപനം നടത്തി. ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ മുൻ ശാഖായോഗം പ്രസിഡന്റ് ആർ.വാസവൻ ശിലാസ്ഥാപനം നിർവഹിച്ചു. ക്ഷേത്രം ശിൽപി വിജയൻ, കൊടിമര ശിൽപി റ്റി.പി സുനിൽകുമാർ അടവുകാട്, ശാഖാ യോഗം പ്രസിഡന്റ് കെ കാർത്തികേയൻ , സെക്രട്ടറി വി സുരേഷ്, വൈസ് പ്രസിഡന്റ് ആർ.ശശികുമാർ, പിറ്റി മനോജ് കമ്മിറ്റി അംഗങ്ങളായ രാജു , ഹരി, ഹേമചന്ദ്രൻ , ഗോപാലകൃഷ്ണൻ , വിനോദ് , മണിയൻ , വനിതാ കമ്മിറ്റി അംഗങ്ങളായ ഷിബാ ഷിബു ,ഓമന,പ്രസന്നൻ,ശശികല, ജഗദംബിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.