ആലപ്പുഴ : ചെന്നിത്തല തൃപ്പെരുന്തുറയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ പി യെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ സി.പി.എമ്മും കോൺഗ്രസും ചേർന്ന് നടത്തിയ ജനവിരുദ്ധ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ബി.ജെ.പിയുടെ വിജയമെന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. രമേശ് ചെന്നിത്തലയും സജി ചെറിയാനും ചേർന്ന് തയ്യാറാക്കിയ അവിശുദ്ധ സഖ്യം ജനങ്ങൾ പുച്ഛിച്ചു തള്ളി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതാക്കളുടെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് നിരവധി പ്രവർത്തകർ ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.