photo

മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മെഗാ വാക്സിനേഷൻ ക്യാമ്പ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.എസ്. സന്തോഷ്, കെ.പി. ഉല്ലാസ്,കെ.ഉദയമ്മ, സെക്രട്ടറി ജോജോസ് എന്നിവർ പങ്കെടുത്തു.