photo

ആലപ്പുഴ: മാർച്ച് 15 ന് ശേഷം സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യുക, വേനൽമഴയിൽ കൃഷിനാശം സംഭവിച്ചത് തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നെൽ-നാളികേര കർഷക ഫെഡറേഷൻ ജില്ലാ നേതൃ സമിതി കളക്ട്രേറ്റ് പടിക്കൽ നില്പ് ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൺവീനർ ഇ.ഷാബ്ദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് എട്ടുപറയിൽ, ഹക്കിം മുഹമ്മദ് രാജ്, ബിനു മദനൻ എന്നിവർ സംസാരിച്ചു.