ആലപ്പുഴ : നഗരത്തിൽ ടി.വി.തോമസ് സ്മാരക ടൗൺ ഹാളിന് സമീപം വാനിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. വലിയമരം വാർഡിൽ മറ്റത്തിപ്പറമ്പിൽ ഗോപി (54) യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ ഗോപി സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ മിൽമയുടെ വാൻ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് മരിച്ചു. മുല്ലയ്ക്കൽ തെരുവിലെ വഴിയോരക്കച്ചവടക്കാരനായിരുന്നു. ഭാര്യ : ഉഷ. മകൻ: ഗൗതം.