ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനവും കൊവിഡ് ബാധിത മേഖലയിലുള്ളവർക്കുള്ള സഹായവും കാര്യക്ഷമമാക്കണമെന്ന് ധീവരസഭ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഒന്നാം ഘട്ടത്തിൽ കാണിച്ച ജാഗ്രത രണ്ടാം ഘട്ടം രൂക്ഷമായിട്ടു പോലും ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാണിക്കാതിരിക്കുന്നത് തിരഞ്ഞെടുപ്പു കഴിഞ്ഞതു കൊണ്ടാണോ എന്ന് സംശയമുണ്ടെന്ന് ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു.