ആലപ്പുഴ: ചെങ്ങന്നൂർ ആലായിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവം സംസ്ഥാനത്തെ കൊവിഡ് ചികിത്സാരംഗത്തെ ഗുരുതര പിഴവാണ് സൂചിപ്പിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആരോപിച്ചു. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് മാത്രം ശ്രമിക്കുന്ന ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കേരളത്തിലെ പോരായ്മകൾ പരിഹരിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. സംഭവത്തിനു കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും
ഗോപകുമാർ ആവശ്യപ്പെട്ടു.