ആലപ്പുഴ : സബ്‌സിഡി നിരക്കിൽ രാസവളം കർഷകർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കൃഷിമന്ത്രിക്കും കത്തയയ്ക്കാൻ ഗുരുധർമ്മ പ്രചാരണ സമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാപ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.വി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ചന്ദ്രൻ പുളിങ്കുന്ന്, സതീശൻ അത്തിക്കാട്, സരോജിനി കൃഷ്ണൻ, ആർ.രമണൻ, എം.രവീന്ദ്രൻ, ഡി.ഭാർഗവാൻ, ടി.ഡി. വിജയൻ, മുകുന്ദൻ കരുവാറ്റ, ശിശുപാലൻ നെടുമുടി, എം.ഡി.സലിം ആലപ്പുഴ എന്നിവർ സംസാരിച്ചു.