ആലപ്പുഴ: അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളെ രക്ഷപ്പെടുത്താൻ സി.പി.എമ്മും പൊലീസും തീവ്രശ്രമം നടത്തുന്നെന്നും ഡി.വൈ.എഫ്.ഐക്കാരായ പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എേ.വി.ഗോപകുമാർ പറഞ്ഞു .
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ലഹരി മാഫിയതലവൻമാരെ രക്ഷിക്കാനാണ് സി.പി.എമ്മിന്റെയും പൊലീസിന്റെയും തീവ്രശ്രമം. യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റു ചെയ്തില്ലെങ്കിൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഗോപകുമാർ പറഞ്ഞു.