ആലപ്പുഴ : നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ആറുശതമാനം പലിശ നിരക്കിൽ സംസ്ഥാന വനിത വികസന കോർപറേഷൻ വായ്പ നൽകും. ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം. www.kswdc.org എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലഓഫീസിൽ നൽകണം. ഫോൺ: 0484- 2984932, 9496015008, 9496015011.