ആലപ്പുഴ: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വയോശ്രേഷ്ഠ സമ്മാൻ 2021 അവാർഡിനായി മുതിർന്ന പൗരന്മാരിൽ നിന്നും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പിലാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി മേയ് 15. കൂടുതൽ വിവരങ്ങൾക്ക് : www.sjd.kerala.gov.in , http://socialjustic.nic.in.