പൂച്ചാക്കൽ : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാണാവള്ളിയിൽ ആരോഗ്യ പ്രവർത്തകരും പൊലീസും കർശന നടപടികൾ തുടങ്ങി. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. കൊവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള തൊഴിലാളിയെ ജോലി ചെയ്യാൻ അനുവദിച്ചതിന് 16-ാം വാർഡ് കാരാളപ്പതി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ശ്രീലക്ഷ്മി പീലിംഗ് ഷെഡ് സെക്ടറൽ മജിസ്ട്രേറ്റ് പൂട്ടിച്ചു.