ആലപ്പുഴ: ആലപ്പുഴ നഗര ശില്പി രാജാ കേശവദാസിന്റെ 221-ാം ചരമവാർഷികവും ഉത്തരവാദപ്പെട്ടവർ മറന്നപ്പോൾ അദ്ദേഹത്തെ അനുസ്മരിക്കാനും ആദരിക്കാനും തയ്യാറായത് ഒരാൾ മാത്രം. എല്ലാ വർഷവും ചരമവാർഷിക ദിനത്തിൽ പൂക്കളുമായി കളർകോട് ചങ്ങനാശേരി ജംഗ്ഷനിലുള്ള രാജാകേശവദാസ് സ്മാരകത്തിലെത്തുന്ന ജനതാദൾ ജില്ലാ സെക്രട്ടറി പി.ജെ.കുര്യൻ ഈ വർഷവും പതിവ് തെറ്റിച്ചില്ല. യാതൊരും ആദരവും സംഘടിപ്പിക്കാത്തിലുള്ള പരിഭവം അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.