ആലപ്പുഴ: ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 1172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7,116 ആയി. രോഗബാധിതരുടെ ആകെ എണ്ണം 91,000 കടന്നു. ഇന്നലെ 1155 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പതു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 487 പേരുടെ പരിശോധനാഫലം നെഗറ്റീവായതടെ 84,174 പേർ രോഗ മുക്തരായി.