ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 296-ാം നമ്പർ ഉമ്പർനാട് - പോനകം ശാഖാ സെക്രട്ടറിയായിരുന്ന ടി.എസ്.അനിരുദ്ധന്റെ നിര്യാണത്തിൽ ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അനുശോചിച്ചു. യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര,രാജൻ ഡ്രീംസ്, അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.