ചേർത്തല : കൊവിഡ് 19 രണ്ടാം തരംഗം പ്രതിരോധിക്കുന്നതിനായി നഗരസഭയിലെ എല്ലാ വാർഡുകളിലും ജാഗ്രത സമിതികളുടെ യോഗം വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൂടി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ ഭാഗമായി എല്ലാ സ്ഥാപനങ്ങളുടേയും സമീപത്ത് വെള്ളവും സോപ്പ് ,സാനിറ്റൈസർ എന്നിവയും ഉടൻ സ്ഥാപിക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക,നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായങ്ങൾ എത്തിച്ചു നൽകുക തുടങ്ങിയ കാര്യങ്ങൾ അടിയന്തിരമായി നടപ്പാക്കൻ ജാഗ്രതാ സമിതികളെ ചുമതലപ്പെടുത്തി. നഗരസഭ 14-ാംവാർഡിൽ നടന്ന മീറ്റിംഗ് വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.നോൺ മെഡിക്കൽ സുപ്പർവൈസർ ബേബി തോമസ് പരിപാടി വിശദീകരിച്ചു.