തുറവൂർ: തുറവുർ മഹാക്ഷേത്രത്തിൽ പത്താമുദയം ഉത്സവം നാളെ നടക്കും. മുല ക്ഷേത്രമായ ശ്രീഭൂതനിലത്തേക്കുള്ള നരസിംഹമൂർത്തിയുടെയും മഹാ സുദർശന മൂർത്തിയുടെയും എഴുന്നള്ളിപ്പിന് വഴിമേൽ പറ സ്വീകരിക്കുകയില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ഷേത്രത്തിൽ പറ വയ്ക്കാവുന്നതാണെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.