ചേർത്തല: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും കൊവിഡ് ബാധിതരുടെ ചികി്തസയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ തുടങ്ങി. ഇതിനായുള്ള കെട്ടിടങ്ങൾ കണ്ടെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു.ചേർത്തല നഗരസഭയിലും തണ്ണീർമുക്കം കരിക്കാടുമാണ് ആദ്യഘട്ടത്തിൽ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുക. ചേർത്തല നഗരസഭയിൽ നഗരസഭ ടൗൺഹാൾ 50 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി ക്രമീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കാണ് പ്രവേശനം. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ കരിക്കാട് പാരീഷ് ഹാളിൽ 90 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇരു കേന്ദ്രങ്ങളിലും ഭക്ഷണവും അത്യാവശ്യ മരുന്നുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് എത്തിക്കും. മറ്റ് പഞ്ചായത്തുകളിലും ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഗുരുതരമായി ആരോഗ്യ പ്രശ്നമുള്ള രോഗികൾക്കായി താലൂക്ക് ആശുപത്രിയിലെ 5-ാം വാർഡ് ഐ.സി വാർഡാക്കി.