ചാരുംമൂട് : ചാരുംമൂട് , വള്ളികുന്നം മേഖലകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ്, മയക്കുമരുന്ന് വില്പനയെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മാവേലിക്കര നിയോജക മണ്ഡലത്തിലെ ബി.ജെ.പി ജനപ്രതിനിധികൾ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ചാരുംമൂട് ജംഗ്ഷനിൽ ഉപവസിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷത വഹിക്കും. സമാപനസമ്മേളനം ദക്ഷിണ മേഖല അദ്ധ്യക്ഷൻ കെ.സോമൻ ഉദ്ഘാടനം ചെയ്യും.