ചേർത്തല: പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നിലത്തെഴുത്ത് ആശാൻ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ജി.സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കാൻ ചില ക്രിമിനലുകൾ നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് നിലത്തെഴുത്ത് ആശാൻ സംഘടന സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ 5 വർഷക്കാലം അഴിമതി രഹിതമായി കേരളത്തിലെ പൊതുമരാമത്ത് വകുപ്പിനെ നയിച്ച മന്ത്രിയ്ക്കെതിരെയുള്ള നീക്കം അവസാനിപ്പണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.