ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് താമല്ലാക്കൽ ഡിവിഷനിൽ കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 40 കേന്ദ്രങ്ങളിൽ സാനിട്ടൈസർ കിയോസ്കുകൾ സ്ഥാപിക്കും.പദ്ധതിയുടെ ഉദ്ഘാടനം കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം യമുന അദ്ധ്യക്ഷയായി. ടി.എൻ കൃഷ്ണൻകുട്ടി .ആർ .രതീഷ് ഗ്രാമ പഞ്ചായത്ത് അംഗം ലത ശരവണ,ശ്രീലത.ഡി.രാജൻ., മെഡിക്കൽ ഓഫീസർ ഡോ.ലിൻ്റ അലക്സ്, ഹെൽത്ത് ഇൻസ്പെക്ടർ സജീവ് എന്നിവർ സംസാരിച്ചു.