ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം വിലയിരുത്തി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ യു.ഡി.എഫിന് അനുകൂലമായ തരംഗം ജില്ലയിൽ ഉണ്ടായതായി നിയോജക മണ്ഡലം കമ്മിറ്റികൾ നടത്തിയ തിരഞ്ഞെടുപ്പു വിശകലനം യാഥാർത്ഥ്യ ബോധത്തോടു കൂടിയുള്ളതാണെന്ന് ജില്ലാ കമ്മിറ്റിയും അഭിപ്രായപ്പെട്ടു.
80 വയസിന് മുകളിൽ ഉള്ളവരുടെ പോസ്റ്റൽ വോട്ടുകൾ ജില്ലയിൽ കൈകാര്യം ചെയ്ത രീതി സംബന്ധിച്ച് എല്ലാ റിട്ടേണിംഗ് ഓഫീസർമാർക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ യു.ഡി.എഫ് ചെയർമാൻ സി.കെ.ഷാജിമോഹന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഡ്വ. ബി.രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ഡി.സുഗതൻ, എ.എ.ഷുക്കൂർ, നേതാക്കളായ എ.എം.നസീർ, ജേക്കബ് എബ്രഹാം,കെ.സണ്ണിക്കുട്ടി, എ.നിസാർ, എച്ച്. ബഷീർകുട്ടി, കെ.കെ.ഷാജു, ജോർജ് ജോസഫ്, ബി.ബൈജു, എ.എൻ.പുരം ശിവകുമാർ, തോമസ് ചുള്ളിക്കൽ, എ.എ.റസാഖ്, സുബ്രമണ്യദാസ്, സഞ്ജീവ് ഭട്ട്, ജോസഫ് ചെക്കോടൻ എന്നിവർ സംസാരിച്ചു.