കായംകുളം: വാക്സിൽ തീർന്നതി​നാൽ കായംകുളത്ത് മൂന്നാം ദിവസമായ ഇന്നലെയും കൊവിഡ് വാക്സിനേഷൻ മുടങ്ങി​. കായംകുളം സർക്കാർ ആശുപത്രിയിലും ടൗൺ ഹാളിലുമായി​രുന്നു വാക്സി​നേഷൻ.

ഇന്നലെ വൈകിട്ട് വാക്സിൻ എത്തിയിട്ടുണ്ടന്ന് അറിഞ്ഞ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലേയ്ക്ക് തി​രി​ച്ചെങ്കി​ലും ലഭ്യമായില്ല. ഇന്ന് വാക്സി​ൻ ലഭി​ക്കുമെന്നാണ് അറി​യുന്നത്. രജിസ്ട്രേഷന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

സ്പോട്ട് രജിസ്കട്രേഷൻ നിറുത്തി. ഓൺ ലൈനിൽ ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നതായി നഗരസഭ ചെയർപേഴ്സൺ പി.ശശികല പറഞ്ഞു. ജില്ലാ കളക്ടറുമായി ആലോചിച്ച് തുടർ നടപടി കൈക്കൊള്ളും. രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ടവരാണ് കൂടുതൽ കുഴപ്പത്തി​ലായത്.