ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, റേഷൻ വ്യാപാരികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.കൃഷ്ണപ്രസാദ് മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ ചെയ്തു.
ലൈസൻസിക്കും സെയിൽസ്മാനും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും റേഷൻ കടയുടെ നിലവിലെ പ്രവർത്തനത്തിൽ ഇളവ് അനുവദിക്കണമെന്നും ജി.കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു.