ആലപ്പുഴ : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം, പുനരധിവാസം എന്നിവ ലക്ഷ്യം വച്ച് ആയുർരക്ഷ ക്ലിനിക്കുകൾ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും നടത്താൻ ഭാരതീയ ചികിത്സാ വകുപ്പ് തീരുമാനിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ഷീബ അറിയിച്ചു. 60 വയസിൽ താഴെയുള്ളവരുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സ്വാസ്ഥ്യം പദ്ധതി. 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖായുഷ്യം പദ്ധതി, ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രതിരോധത്തിനുള്ള അമൃതം പദ്ധതി, കാറ്റഗറി എ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായുള്ള ഭേഷജം പദ്ധതി, കൊവിഡ് മുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനർജനി പദ്ധതി എന്നിവയാണ് ആയുർ രക്ഷാ ക്ലിനിക്കുകൾ വഴി നടത്തപ്പെടുന്നത്. ഫോൺ 0477-2252377.