ആലപ്പുഴ: കൊവിഡിന്റെ പേരിൽ ജനങ്ങളിൽ നിന്നും പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ച് ഉണ്ടാക്കിയ പി.എം കെയർ ഫണ്ടിലെ തുക ഉപയോഗിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് എ.എം.ആരിഫ് എം.പി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2020-21 സാമ്പത്തിക വർഷത്തിൽ ഈ ഫണ്ടിൽ എത്ര തുക ലഭിച്ചെന്നോ എത്ര തുക ചെലവാക്കിയെന്നോ ഇതുവരെ വെളിപ്പെടുത്താത്തത് ഫണ്ടിന്റെ സുതാര്യതയെപ്പറ്റി സംശയം ജനിപ്പിക്കുന്നു. രാജ്യത്തെ അടഞ്ഞുകിടക്കുന്ന പൊതുമേഖല വാക്‌സിൻ ഉദ്പാദന കേന്ദ്രങ്ങളെ പ്രവർത്തനക്ഷമമാക്കാനുള്ള രാഷ് ട്രീയ ഇച്ഛാശക്തി കേന്ദ്ര സർക്കാർ കാണിച്ചിരുന്നെങ്കിൽ വാക്‌സിൻ ക്ഷാമം ഉണ്ടാകില്ലായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ എന്നിവർക്ക് അയച്ച കത്തിൽ

എം.പി ചൂണ്ടിക്കാട്ടി.