ആലപ്പുഴ : ശബ്ദ മലിനീകരണം തടയുന്നതിന് റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പി സെൻട്രലും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റും സംയുക്തമായി നോ ഹോൺ ഡേ കാമ്പയിൻ നടത്തി. ശബ്ദ മലിനീകരണം തടയുന്നതിനുള്ള ബോധവത്ക്കരണ നോട്ടീസ് കൊമ്മാടി ബൈപാസിൽ വിതരണം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജിൻസൺ സേവ്യർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പി സെൻട്രൽ പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, രാധാകൃഷ്ണൻ നായർ, റോട്ടറി അംഗങ്ങളായ കെ.ജയകുമാർ, സോമസുന്ദരം, സി.ജയകുമാർ, നസീർ സലാം, ജെ.രാജേഷ്, ഡി.നന്ദകുമാർ, ജോയ് ആന്റണി, അജയകുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വിമൽ റാഫേൽ, പി.കെ.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.