ആലപ്പുഴ: എല്ലാ പ്രാഥമിക,സാമൂഹിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും മെഡിക്കൽ ഓഫീസർമാരും താലൂക്ക്, ജില്ല , ജനറൽ ആശുപത്രികളിലെ സൂപ്രണ്ടുമാരും തങ്ങളുടെ പരിധിയിലുള്ള കൊവിഡ് രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണെന്നും വീട്ടിൽ ചികിത്സയിലുള്ള രോഗികളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവായി. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജെ.പി.എച്ച്.എൻ, ആശ വർക്കർമാർ എന്നിവർ കൊവിഡ് പോസിറ്റിവായി വീടുകളിൽ ഇരിക്കുന്നവരെ ദിവസവും വിളിച്ച് വിവരങ്ങൾ അന്വേഷിക്കണം.