ഹരിപ്പാട്: നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സാമൂഹിക അകലം, സാനിട്ടൈസർ , കൃത്യമായ സന്ദർശക രജിസ്റ്റർ , മാസ്കിന്റെ ഉപയോഗം എന്നീ കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക് അറിയിച്ചു. നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും ഹോമിയോപ്രതിരോധ മരുന്നുകൾ നൽകുന്നതിനും നടപടി തുടങ്ങി.