മുതുകുളം :ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക ഭൗമദിനാചരണം സെമിനാർ, പൊതുസമ്മേളനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. 'ഓസോൺ പാളികളിലെ വിള്ളൽ ഭൗമ ഉപരിതലത്തിൽ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളും സാധ്യമായ പരിഹാരങ്ങളും' എന്ന വിഷയത്തിലെ വെബിനാർ ശാസ്ത്രജ്ഞൻ ഡോ.രാജേന്ദ്രപ്രസാദ് നയിച്ചു. സമ്മേളനം കേരള ഗ്രന്ഥശാലാ സംഘം മുൻ നിർവാഹക സമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉj;ഘാടനം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എം.എ.കലാം അദ്ധ്യക്ഷനായി. ഭാരവാഹികളായ ഐശ്വര്യ തങ്കപ്പൻ, അനീഷ്.എസ്.ചേപ്പാട്, ആർ.കിരൺകുമാർ, എസ്.ആനന്ദവല്ലി , എ എം നാസിം, പി.സുകുമാരൻ എന്നിവർ സംസാരിച്ചു. സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രശ്നോത്തരിയിൽ മായ എസ്.ഒന്നാം സ്ഥാനം നേടി.