bjp
ചാരുംമൂട് , വള്ളികുന്നം പ്രദേശങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വിൽപനയെ കുറിച്ചും കഞ്ചാവ് ലോബിക്ക് പിന്നിലെ രാഷ്ട്രിയ നേതാക്കളെയും കുറിച്ച് ഉന്നതതല പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മാവേലിക്കര നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സത്യാഗ്രഹ സമരം ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡൻറ് എം വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട്: ചാരുംമൂട് വള്ളികുന്നം പ്രദേശങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വിൽപനയെ കുറിച്ചും കഞ്ചാവ് ലോബിക്ക് പിന്നിലെ രാഷ്ട്രീയ നേതാക്കളെയും കുറിച്ചും ഉന്നതതല പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മാവേലിക്കര നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾ സത്യാഗ്രഹം നടത്തി​. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സമരത്തിന്റെ സമാപനയോഗം ദക്ഷിണമേഖലാ അദ്ധ്യക്ഷൻ കെ.സോമൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപിന് നാരങ്ങാനീര് നൽകി. ജില്ലാ ട്രഷറർ കെ.ജി. കർത്ത, നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർഥി കെ.സഞ്ചു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, സെക്രട്ടറി പീയൂഷ് ചാരുംമൂട്, അനിൽ പുന്നക്കാകുളങ്ങര, സുരേഷ് കുമാർ ചുനക്കര, പ്രഭ കുമാർ മുകളയ്യത്ത്, എസ്.രാജേഷ്, മഹേഷ് വഴുവാടി, ജയരാജ് വരേണിക്കൽ, ദീപക്, ത്യദീപ് കുമാർ, സുധീർ സുലൈമാൻ റാവുത്തർ എന്നിവർ സംസാരിച്ചു.