ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1157 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7,779ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്തു നിന്നും മൂന്നു പേർ അന്യസംസ്ഥാനത്തു നിന്നും എത്തിയതാണ്. 1147 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാലു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 494 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗമുക്തരായവർ 84,668ആയി .
സ്പോട്ട് രജിസ്ട്രേഷൻ ഇനിയില്ല
കൊവിഡ് വാക്സിൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇനി മുതൽ സ്പോട്ട് രജിസ്ട്രേഷനുണ്ടാകില്ല. വാക്സിൻ ആവശ്യമുള്ളവർ www.cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അനുവദിച്ച വാക്സിനേനഷൻ കേന്ദ്രത്തിൽ നിർദ്ദിഷ്ട തീയതിയിലും സമയത്തും എത്തി വാക്സിനെടുക്കണം. രജിസ്ട്രേഷനിലൂടെ സ്ലോട്ട് ഉറപ്പാക്കാതെ ആരും വാക്സിനേഷൻ കേന്ദ്രത്തിൽ എത്തരുത്. വാക്സിൻ എത്തുന്ന മുറയ്ക്ക് രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന കേന്ദ്രത്തിൽ നിന്നും വാക്സിനെടുക്കാം. രണ്ടാമത്തെ ഡോസ് വാക്സിനെടുക്കുന്നതിനും മുൻകൂർ രജിസ്ട്രേഷൻ വേണം.
ഹെൽപ് ഡെസ്‌ക്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല ഏകോപനത്തിനായി ജില്ല പഞ്ചായത്ത് ജെൻഡർ പാർക്കിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു.രാവിലെ പത്തു മണി മുതൽ അഞ്ചു വരെയാണ് പ്രവർത്തനം. ഫോൺ 9496554069, 949654169, 9496576569, 9496582669, 9496571269, 0477- 2962496.