ഹരിപ്പാട്: കൊവിഡ് 19ന്റെ രണ്ടാം വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിൽ ദർശനത്തിനും വിശേഷാൽ വഴിപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി​യതായി ക്ഷേത്രം മാനേജർ എം.കെ. പരമേശ്വരൻ നമ്പൂതിരി അറിയിച്ചു. 10 വയസിനു താഴെയും 60 വയസിന് മുകളിലുമുള്ളവർ ദർശനത്തിനെത്തുന്നത് ഒഴിവാക്കണം. മുൻകൂട്ടി ബുക്കു ചെയ്തിട്ടുള്ള വഴിപാടുകൾ നടത്തുന്നതിന് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചു മാത്രം പ്രവേശനം അനുവദിക്കും. രാത്രിയിൽ നടത്തപ്പെടുന്ന സർപ്പബലി വഴിപാട് ഉണ്ടായിരിക്കുകയില്ല.. മറ്റു വഴിപാടുകൾ www.mannarasala.org എന്ന വെബ്‌സൈറ്റുവഴി ഓൺലൈനായി​ ചെയ്യാം. അന്വേഷണങ്ങൾക്ക് : 0479 2413214 , 0479 2410200.