മാവേലിക്കര: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ 18 വയസ് പൂർത്തിയായ മുഴുവൻ ആളുകൾക്കും സൗജന്യമായി വിതരണം ചെയ്യാനുള്ള വാക്‌സിൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനുള്ള നടപടികൾ കേന്ദ്രസർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രമോദ് നാരായൺ പറഞ്ഞു. പി.എം കെയർ വഴി കോടിക്കണക്കിന് രൂപ കേന്ദ്രസർക്കാർ ശേഖരിച്ചിട്ടുള്ളപ്പോഴും വാക്‌സിൻ ദൗർബല്യം മൂലം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. കേരളാ വനിതാ കോൺഗ്രസ് (എം) മാവേലിക്കര നിയോജകമണ്ഡലം കമ്മkറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീദേവി അന്തർജനം മുഖ്യപ്രഭാഷണം നടത്തി. സ്റ്റിയറിംഗ് കമ്മി​റ്റി അംഗം ജെന്നിംഗ്‌സ് ജേക്കബ്, റെയ്ച്ചൽ സജു, കെ.സുശീല, ജിജി ജെറോം, ശ്രീജ വി. രവികുമാർ, ജിജി കുഞ്ഞുമോൻ, റെയ്‌മോൾ രാഹുൽ എന്നിവർ സംസാരിച്ചു.