nasurudeen

പൂച്ചാക്കൽ : വടുതല മുനീർ മൻസിൽ (കണ്ണന്തറ വെളിയിൽ) കെ.കെ.നാസിറുദ്ദീൻ മൗലവി (61) നിര്യാതനായി. അമ്പനാകുളങ്ങര ജുമാ മസ്ജിദ്, പാണാവള്ളി തെക്കുംഭാഗം മുഹ് യുദ്ദീൻ ജുമാ മസ്ജിദ്, പാണാവള്ളി മണപ്പുറം പള്ളി, കുത്തിയതോട് ജുമാ മസ്ജിദ് തുടങ്ങിയ പള്ളികളിൽ ഖത്തീബായും വടുതല ബുസ്താനുൽ ജന്ന മദ്റസ, പാണാവള്ളി ഹയാത്തുൽ ഇസ്ലാം മദ്രസ തുടങ്ങിയ സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:ഹാജറ. മക്കൾ: മുനീർ, സാജിദ, ഹസൻ, ഹഫ്സത്ത്, അനീസ് മദനി. മരുമക്കൾ:ആമിന, അഷ്റഫ് ,നൗഫിയ, നിസാം, മുഹ്സിന.