ചേർത്തല:കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സി.പി.എം ചേർത്തല ഏരിയാകമ്മി​റ്റി എല്ലാ തലങ്ങളിലും 24 മുതൽ 26വരെ പ്രത്യേക സ്‌ക്വാഡുകളെ രംഗത്തിറക്കും. ബോധവത്കരണത്തിനൊപ്പം,ക്വാറന്റൈനിലുള്ള കുടുംബങ്ങൾക്ക് അവശ്യവസ്തുക്കളടക്കം എത്തിച്ചുകൊടുക്കുന്ന സഹായങ്ങളും ഏ​റ്റെടുക്കുമെന്ന് ഏരിയാസെക്രട്ടറി കെ.രാജപ്പൻനായർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ ലഘുലേഖകൾ ഉൾപ്പെടെ എല്ലാ വീടുകളിലും എത്തിക്കും.