മാവേലിക്കര: ആത്മബോധോദയസംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുവിന്റെ 139ാമത് പൂരം ജന്മനക്ഷത്ര മഹാമഹമായ ചെറുകോൽ പൂരത്തിന് സമാപനം കുറിച്ച് ഇന്ന് ജന്മനക്ഷത്ര സമ്മേളനം നടക്കും. രാവിലെ 10ന് ജന്മനക്ഷത്ര ഘോഷയാത്ര, ഉച്ചയ്ക്ക് 2.15ന് ജന്മനക്ഷത്ര സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ട്രസ്​റ്റ് സെക്രട്ടറി ഗീതാനന്ദൻ സ്വാമി അദ്ധ്യക്ഷനാവും. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത ആശീർവാദവും ദേവാനന്ദ ഗുരു അനുഗ്രഹപ്രഭാഷണവും നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് സേവയും സംഗീത സദസും. നാളെ രാവിലെ തൃക്കൊടിയിറക്കോടെ സമാപനം.