അമ്പലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ കച്ചേരി ജംഗ്ഷനിൽ തടി കയറ്റിവന്ന ലോറിയുടെ മുൻവശത്തെ വീലുകൾ ഡിവൈഡറിലിടിച്ച് ഊരിയതിനെത്തുടർന്ന് ലോറിയുടെ ഒരു ഭാഗം ചരിഞ്ഞു. ആർക്കും പരുക്കില്ല.
ഇന്നലെ രാവിലെയാണ് കൊല്ലത്തിനു കിഴക്കു നിന്നു റബ്ബർ തടികളുമായി എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി അപകടത്തിൽപ്പെട്ടത്. ജംഗ്ഷന്റെ തൊട്ടു പടിഞ്ഞാറു ഭാഗത്തായിരുന്നു സംഭവം. മറ്റൊരു ലോറിയിലേക്ക് തടി മാറ്റി. ഗതാഗതം തടസപ്പെട്ടില്ല. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.