മാവേലിക്കര : പൊന്നാരംതോട്ടം ശ്രീഭദ്രാ - ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഇന്ന് നടക്കും. രാവിലെ 9ന് ഭാഗവതപാരായണം, വൈകിട്ട് 5.3ന് കെട്ടുകാഴ്ചവരവ്, 6.40ന് ആറാട്ടുബലി, 8ന് ആറാട്ട് പുറപ്പാട്, ആറാട്ട്, ആറാട്ട് എഴുന്നള്ളത്ത്, കൊടിയിറക്ക്, ആറാട്ടുകലശം, പ്രസന്ന പൂജ, 12ന് കോലം എഴുന്നള്ളത്ത്, പറസമർപ്പണം, വെളുപ്പിന് 1ന് എതിരേൽപ്പ് വരവ്, പ്രദക്ഷിണം, വലിയകാണിക്ക, വെടിക്കെട്ട്. നാളെ രാവിലെ 5ന് ഗണപതിഹോമം, കളഭാഭിഷേകം.