വിപണി കണ്ടെത്താനാകാതെ കർഷകർ
ചേർത്തല: കടുത്ത വേനലിലും കഞ്ഞിക്കുഴിയിലെ വെണ്ടപ്പാടങ്ങളിൽ കനത്ത വിളവ്. ഉത്പാദനം വർദ്ധിച്ചപ്പോൾ വിപണി കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കർഷകർ.
എറണാകുളം നഗരത്തിൽ പഞ്ചായത്ത് നേരിട്ട് നടത്തിയ വിപണനത്തെ കൊവിഡ് നിയന്ത്റണങ്ങൾ ബാധിച്ചു. പ്രാദേശിക മാർക്കറ്റുകളിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതലാണ് ഉത്പാദനം.
കഞ്ഞിക്കുഴിയിലെ സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശൻ രണ്ടേക്കർ പാടത്തു നടത്തിയ വെണ്ടകൃഷിയുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, എം.സന്തോഷ് കുമാർ,കെ. ദീപു , ഗീതാകുമാരി,ജി.മുരളി എന്നിവർ പങ്കെടുത്തു.