കായംകുളം: മണ്ഡലത്തിൽ 151 പേർക്ക് കൊവിഡ് ബാധ. ചെട്ടികുളങ്ങര പഞ്ചായത്തിലെ 43 പേർക്കും, പത്തിയൂർ പഞ്ചായത്തിലെ 30 പേർക്കും, ഭരണിക്കാവ് പഞ്ചായത്തിലെ 23 പേർക്കും, കൃഷ്ണപുരം പഞ്ചായത്തിലെ 21 പേർക്കും, ദേവികുളങ്ങര പഞ്ചായത്തിലെ 14 പേർക്കും, കായംകുളം നഗരസഭയിലെ 11 പേർക്കും, കണ്ടല്ലുർ പഞ്ചായത്തിലെ 9 പേർക്കും ആണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മണ്ഡലത്തിൽ 47 പേർക്കാണ് രോഗം ഭേദമായത്. ഭരണിക്കാവ് പഞ്ചായത്തിലെ 27 , ചെട്ടികുളങ്ങര പഞ്ചായത്തിലെ 10 , പത്തിയൂർ പഞ്ചായത്തിലെ 5, ദേവികുളങ്ങര പഞ്ചായത്തിലെ 3 , കൃഷ്ണപുരം പഞ്ചായത്തിലെ 2 പേർക്കും ആണ് ഇന്നലെ രോഗം ഭേദമായത്. ഇതുവരെ 8184 പേർക്കാണ് കായംകുളം മണ്ഡലത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 7436 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. ഇന്നലെ വരെ 90 പേർ മരണപ്പെട്ടിട്ടുണ്ട് .കായംകുളം നഗരസഭയിൽ 26 , കൃഷ്ണപുരം പഞ്ചായത്തിലെ 17 , ചെട്ടികുളങ്ങര പഞ്ചായത്തിൽ 13 , പത്തിയൂർ പഞ്ചായത്തിൽ 12 , ഭരണിക്കാവ് പഞ്ചായത്തിൽ 10 , ദേവികുളങ്ങര പഞ്ചായത്തിൽ 8 , കണ്ടല്ലൂർ പഞ്ചായത്തിലെ നാലുപേർ) ഇപ്പോൾ ചികിത്സയിലുള്ളത് 658 പേരാണ്.മണ്ഡലത്തിലെ കണ്ടെയ്ൻമെന്റ് സോണുകൾ. ചെട്ടികുളങ്ങര വാർഡ് 8, 12.