മുതുകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതിനെ തുടർന്ന് വരൻ ഉൾപ്പെടെ 20ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ആറാട്ടുപുഴയിലെ ഒരു ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ക്ഷേത്രത്തിലെ ശാന്തി, വരന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്.