ചാരുംമൂട് : എം.സി. എ മാവേലിക്കര ഭദ്രാസന കർമ പദ്ധതി ഉദ്ഘാടനവും ജന പ്രതിനിധികളെ ആദരിക്കലും വിദ്യാഭ്യാസ സഹായ വിതരണവും മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ജോഷുവ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.
മാവേലിക്കര എം പി കോടിക്കുന്നിൽ സുരേഷ് മുഖ്യാതിഥിയായി.
മാവേലിക്കര ഭദ്രസനത്തിൽ നിന്നും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുത്ത അംഗങ്ങളെ അനുമോദിച്ചു.
ഭദ്രാസന വൈദിക ഉപദേഷ്ടാവ് ഫാ. റോബർട്ട് പാലവിളയിൽ, ജില്ലാ വികാരി റവ. ഫാ. സിൽവസ്റ്റർ തെക്കടത്, റവ. ഫാ. തോമസ് ചെറുപുഷ്പം, ഭദ്രാസന പ്രസിഡന്റ് അഡ്വ. അനിൽ ബാബു, ജോർജ് കുട്ടി പുത്തൂർ, അന്ന പൊന്നച്ചൻ, ബാബു അമ്പലതുംകാല, ഡെയ്സി പ്രസാദ്, സിജു റോയ്, ലീല്ലികുട്ടി ജോർജ് എന്നിവർ സംസാരിച്ചു.