ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കാൻ എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ തീരുമാനിച്ചു. പഞ്ചായത്ത്‌ വാർഡ് അടിസ്ഥാനത്തിൽ ഹെല്പ് ഡെസ്ക് രൂപീകരിച്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഡോ.ഡി. സോമനാഥൻ ചീഫ് കോ-ഓർഡിനേറ്ററായി യൂണിയൻ തല ഹെല്പ് ഡെസ്ക് രൂപീകരിച്ചു.

ആലോചന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ അധ്യക്ഷനായി. സെക്രട്ടറി എൻ. അശോകൻ, ഡയറക്ടർ ബോർഡ്‌ അംഗം എം. ശ്രീനിവാസൻ, ഡി. ധർമ്മരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, പി. എൻ അനിൽകുമാർ, അഡ്വ. യു. ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളിൽ, ബിജു കുമാർ, രഘുനാഥൻ, എസ്. ജയറാം എന്നിവർ പങ്കെടുത്തു.